ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി സിപിഎം

കൊല്‍ക്കത്ത: ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി സിപിഎം. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടിയാഫീസുകളില്‍ ഇത്തവണ ദേശീയപതാക ഉയര്‍ത്തും. സി.പി.ഐയില്‍ നിന്ന് പിളര്‍ന്ന് സി.പി.എം രൂപീകരിച്ച സമയം മുതല്‍ സ്വാതന്ത്ര്യദിനങ്ങളുടെ വാര്‍ഷികാചരണത്തെ തള്ളിക്കളഞ്ഞ സംഘടനയാണ് സിപിഎം.

ചരിത്രത്തിലാദ്യമായാണ് സി.പി.എം പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തീരുമാനിക്കുന്നത്. സ്വാതന്ത്ര്യദിനം ആഘോഷിക്കാത്ത കാര്യത്തില്‍ ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെ ദേശീയതാവാദം ഉയര്‍ത്തുന്ന പാര്‍ട്ടികള്‍ സിപിഎമ്മിനെ നിരന്തരം വിമര്‍ശിക്കാറുണ്ട്.
എതിരാളികളായിട്ടും ചൈനയോടും കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബ, വിയറ്റ്നാം എന്നീ രാജ്യങ്ങളോട് പലപ്പോഴും കൂടുതല്‍ സഹാനുഭൂതി പ്രകടിപ്പിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടി, രാജ്യത്തിന്റെ ദേശീയത നിലനിര്‍ത്തുന്നതിലും ഉയര്‍ത്തിപ്പിടിക്കുന്നതിലും പരാജയപ്പെടുന്നു എന്നാണ് രാഷ്ട്രീയ എതിരാളികളുടെ പ്രധാന ആരോപണം. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി സ്വാതന്ത്ര്യദിനാഘോഷം പുനരാലോചന നടത്തിയിരിക്കുന്നത്.

2019 ലോക്സഭ തെരഞ്ഞെടുപ്പിലും 2021 പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് നേരിട്ട കനത്ത പരാജയത്തിന്റെ കൂടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പുതിയ നീക്കം. എന്നാല്‍ ഇ​തൊരു പുതിയ തീരുമാനമായി കണക്കാക്കാനാകില്ലെന്നാണ് ഇക്കാര്യം പ്രഖ്യാപിച്ച സിപിഎം നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞത്.

ത്യസ്തമായ തരത്തിലാണ് നേരത്തെ സ്വാതന്ത്ര്യ ദിനത്തെ സി.പി.എം ആഘോഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണയായി സി.പി.എം സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത് ഫാസിസ്റ്റ് ശക്തികളാലും വര്‍ഗീയ ശക്തികളാലും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും സംവാദങ്ങളും ചര്‍ച്ചകളും നടത്തിക്കൊണ്ടാണ്. ഇത്തവണ അത് കൂടുതല്‍ വിപുലമായി നടത്താനാണ് ഉദ്ദേശിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *