പെഗാസസ് കേസ്; ഹരജികള്‍ സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പെഗാസസ് ചാരവൃത്തിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹരജി പരിഗണിച്ച കോടതി വിഷയത്തിന്‍റെ നിജസ്ഥിതി പുറത്തുവരേണ്ടതുണ്ടെന്നും ആരോപണം ഗുരുതരമാണെന്നും നിരീക്ഷിച്ചിരുന്നു. ഹരജി പരിഗണിക്കവെ കേന്ദ്ര സ൪ക്കാറിന് വേണ്ടി അറ്റോ൪ണി ജനറലോ സോളിസിറ്റ൪ ജനറലോ ഹാജരായേക്കും. പെഗാസസ് ചാരവൃത്തിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഒമ്പത് ഹരജികളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. മുതി൪ന്ന മാധ്യമപ്രവ൪ത്തകരായ എൻ.റാം, ശശികുമാ൪, ചാരവൃത്തിക്ക് ഇരയായ മാധ്യമപ്രവ൪ത്തക൪, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ് എന്നിവരാണ് ഹരജി നൽകിയിരിക്കുന്നത്. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ച് ആരോപണം ഗുരുതരമാണെന്നും സത്യം പുറത്തുവരേണ്ടതുണ്ടെന്നും നിരീക്ഷിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *