വിദേശ സഞ്ചാരികള്‍ക്ക് പുതിയ മാനദണ്ഡങ്ങളുമായി തായ്‌ലാന്‍ഡ്; ഇനി ആര്‍.ടി.പി.സി.ആര്‍ വേണ്ട

വിദേശ സഞ്ചാരികള്‍ക്ക് ഇളവുമായി തായ്‌ലാന്‍ഡ് . രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ഫലം വേണ്ട എന്നതിന് സെന്റര്‍ ഫോര്‍ കൊവിഡ്-19 സിറ്റ്വേഷന്‍ അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നല്‍കി.2022 മെയ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍. വാക്സിന്‍ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കുമായി പ്രത്യേക മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്കുള്ള പുതിയ പ്രവേശന നിയമങ്ങള്‍

പൂര്‍ണമായും വാക്‌സിന്‍ എടുത്ത അന്താരാഷ്ട്ര യാത്രക്കാര്‍, യാത്രയുടെ മുമ്പ് എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഫലം നല്‍കുകയോ വിമാനമിറങ്ങി പരിശോധനയ്ക്ക് വിധേയരാകുകയോ വേണ്ടതില്ല. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ ഇന്‍ഷുറന്‍സിന്റെ രേഖ എന്നിവ https://tp.consular.go.th/ എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിച്ച് തായ്‌ലാന്‍ഡ് പാസ് കരസ്ഥമാക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *