ഗിനിയയില്‍ തടവിലുള്ള മലയാളികളടക്കമുള്ള പതിനഞ്ച് പേരെ നൈജീരിയന്‍ കപ്പലിലേക്ക് മാറ്റി

ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയയില്‍ തടവില്‍ കഴിയുന്ന ഹിറോയിക് ഇഡുന്‍ കപ്പലിലെ പതിനഞ്ച് പേരെ നൈജീരിയന്‍ യുദ്ധക്കപ്പലിലേക്ക് മാറ്റി.മലയാളികളായ വിജിത്ത്, മില്‍ട്ടന്‍ എന്നിവരടക്കമുള്ള ഒന്‍പത് ഇന്ത്യക്കാരാണ് പതിനഞ്ചംഗ സംഘത്തിലുള്ളത്. ലൂബ തുറമുഖത്ത് തന്നെയാണ് നൈജീരിയന്‍ കപ്പലിപ്പോള്‍ ഉള്ളത്.

ഇന്നലെ രാത്രിയാണ് നൈജീരിയന്‍ കപ്പല്‍ ലൂബ തുറമുഖത്ത് എത്തിയത്. നൈജീരിയന്‍ നേവിയെ ഹിറോയിക് ഇഡുന്‍ കപ്പലില്‍ കയറുന്നത് ഗിനി സൈന്യം തടഞ്ഞു. അല്‍പസമയത്തിനകം ഇന്ത്യന്‍ എംബസി അധികൃതര്‍ സ്ഥലത്തെത്തുമെന്നും, അതിനുശേഷം കപ്പലില്‍ കയറിയാല്‍ മതിയെന്നുമാണ് ഗിനി സൈന്യം നല്‍കിയ നിര്‍ദേശം. ചരക്ക് കപ്പല്‍ കെട്ടിവലിച്ച്‌ നൈജീരിയയ്‌ക്ക് കൊണ്ടുപോകാനാണ് നീക്കം.

ഗിനിയയില്‍ നാവികസേനയുടെ പിടിയിലായ കപ്പലില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പടെ 26 ജീവനക്കാരാണ് ഉള്ളത്. ഗിനി പട്ടാളം ആവശ്യപ്പെട്ട പ്രകാരം 20 ലക്ഷം ഡോളര്‍ പിഴയായി കപ്പല്‍ കമ്ബനി കൈമാറിയിരുന്നു. നൈജീരിയയുടെ സമുദ്രാതിര്‍ത്തിയില്‍ നിന്ന് ക്രൂഡ് ഓയില്‍ മോഷ്ടിച്ചതിന് പ്രത്യേക നിയമനടപടി നേരിടണമെന്നാണ് ഗിനി പട്ടാളത്തിന്റെ ആവശ്യം. ആ നിലയില്‍ നൈജീരിയിലെത്തപ്പെട്ടാല്‍ മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *