ഇനി ജിയോയുടെ 5g സേവനങ്ങള്‍ ബംഗളൂരുവിലും ഹൈദരാബാദിലും ലഭിക്കും

ബംഗളൂരുവിലും ഹൈദരാബാദിലും ജിയോ ട്രൂ 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. ദസറയോടനുബന്ധിച്ച്‌ നേരത്തെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ജിയോ ട്രൂ-5ജി സേവനങ്ങളുടെ ബീറ്റാ ലോഞ്ച് പ്രഖ്യാപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററുടെ അപ്ഡേറ്റ് ഏകദേശം ഒരു മാസത്തിന് ശേഷം എത്തുന്നത്.

മുംബൈ, ദില്ലി, കൊല്‍ക്കത്ത, ചെന്നൈ, വാരാണസി എന്നിവിടങ്ങളിലാണ് ആദ്യം 5ജി ആരംഭിച്ചത്. പിന്നീട് രാജസ്ഥാനിലെ നാഥ്ദ്വാരയില്‍ ജിയോ 5ജി സേവനങ്ങള്‍ ആരംഭിച്ചു. ബംഗളൂരുവിലും ഹൈദരാബാദിലും സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ ജിയോ ഉപയോക്താക്കള്‍ക്ക് ‘ജിയോ വെല്‍ക്കം ഓഫറിന്റെ’ ഇന്‍വൈറ്റ് ലഭിക്കാന്‍ കാത്തിരിക്കേണ്ടിവരും. ഇന്‍വൈറ്റ് ലഭിച്ചവര്‍ക്ക് 1 Gbps+ വേഗതയില്‍ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. ഘട്ടം ഘട്ടമായി ട്രൂ 5ജി സേവനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ജിയോ അറിയിച്ചു.

സ്റ്റാന്‍ഡ്-എലോണ്‍ 5ജി സാങ്കേതികവിദ്യയെ ‘ട്രൂ 5ജി’ എന്ന പേരിലാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 5ജി സേവനങ്ങള്‍ ഉപയോഗിക്കുന്ന ഓരോ ഉപഭോക്താവിനും മികച്ച കവറേജും ഉപയോക്തൃ അനുഭവവും ലഭിക്കും. ‘ജിയോ വെല്‍ക്കം ഓഫര്‍’ ഉള്ള ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള ജിയോ സിം 5ജി ഹാന്‍ഡ്‌സെറ്റിലേക്ക് മാറ്റേണ്ടതില്ല. അല്ലാതെ തന്നെ ജിയോ ട്രൂ 5 ജി സേവനത്തിലേക്ക് സ്വയമേവ അപ്‌ഗ്രേഡ് ചെയ്യപ്പെടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *