കാർബൺ മലിനീകരണം കുറയ്ക്കാൻ ഡി എച്ച് എൽ എക്സ്പ്രസിന്റെ ‘ഗോ ഗ്രീൻ പ്ലസ്’ പാത സ്വീകരിച്ച് ഫെഡറൽ ബാങ്ക്

കൊച്ചി: കുറിയർ കൈമാറ്റങ്ങളിൽ പരിസ്ഥിതി ആഘാതം ലഘൂകരിക്കാനുള്ള ഡിഎച്ച്എൽ എക്സ്പ്രസ് ഇന്ത്യയുടെ ‘ഗോ-ഗ്രീൻ പ്ലസ്’ പദ്ധതിക്കൊപ്പം കൈകോർത്തുകൊണ്ട്, കാർബൺ മലിനീകരണം കുറച്ചുകൊണ്ടുവരുന്നതിനുള്ള ലക്ഷ്യത്തിലേക്ക് ഫെഡറൽ ബാങ്ക് പുതിയ ചുവട് വച്ചു. വിദേശങ്ങളിലേക്ക് കുറിയർ അയക്കുമ്പോഴും അവിടെ നിന്ന് സ്വീകരിക്കുമ്പോഴും സൃഷ്ടിക്കപ്പെടുന്ന കാർബൺ മലിനീകരണം ഗണ്യമായി കുറയ്ക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.

“ബാങ്കിന്റെ പാരിസ്ഥിതിക, സാമൂഹിക, ഭരണനിർവഹണ (ഇഎസ്ജി) പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഡിഎച്ച്എല്ലുമായുള്ള കരാറിൽ ഗോ ഗ്ലീൻ പ്ലസ് സേവനം ഉൾപ്പെടുത്തിയത്. കുറിയർ സേവനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന കാർബൺ മലിനീകരണം കുറയ്ക്കുന്നതിന് സുസ്ഥിര വ്യോമ ഇന്ധനമാണ് (എസ് എ എഫ്) ഗ്രോ ഗ്രീൻ പ്ലസ് സേവങ്ങൾക്ക് ഡിഎച്ച്എൽ ഉപയോഗിക്കുന്നത്. ഇത് ബാങ്കിന്റേയും ലക്ഷ്യങ്ങളിലൊന്നാണ്,” ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും ഓപ്പറേഷൻസ് മേധാവിയുമായ ജോൺസൺ കെ ജോസ് പറഞ്ഞു.

2023ൽ 18,473 മെട്രിക് ടൺ സ്കോപ് 3 കാർബൺ പുറന്തള്ളൽ ഒഴിവാക്കാൻ ഫെഡറൽ ബാങ്കിന് കഴിഞ്ഞു. ഡിഎച്ച്എലിന്റെ ഗോ ഗ്രീൻ പ്ലസ് സേവനം ഉപയോഗിക്കുന്നതിലൂടെ കാർബൺ മലിനീകരണം ഇനിയും ഗണ്യമായി കുറയ്ക്കാൻ കഴിയും. ഗോ ഗ്രീൻ പ്ലസ് ഉപയോഗപ്പെടുത്തുന്നതിലൂടെ വിദേശ കുറിയർ സേവനങ്ങൾ വഴിയുള്ള കാർബൺ പുറന്തള്ളലിൽ 30 ശതമാനം കുറവുവരുത്താൻ ഫെഡറൽ ബാങ്കിനു കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *