പണിക്കൂലിയിൽ 50 ശതമാനം ഇളവ്; ജോയ്ആലുക്കാസ് ഷോറൂമുകളിൽ ഗ്രാൻഡ് ഓഫർ

കേരള: ആഗോള ജ്വല്ലറി ബ്രാൻഡായ ജോയ്ആലുക്കാസ് ഷോറൂമുകളിൽ സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഈ പരിമിതകാല ഗ്രാൻഡ് ഓഫർ ഇന്ത്യയിലുടനീളമുള്ള എല്ലാ ഷോറൂമുകളിലേയും എല്ലാ തരം സ്വർണം, വജ്രം, പ്രിഷ്യസ് സ്റ്റോൺ ആഭരണങ്ങൾക്കും ലഭ്യമാണ്. ദശലക്ഷത്തിലേറെ വൈവിധ്യമാർന്ന രൂപകൽപ്പനകളിൽ ഒരുക്കിയ വിപുലമായ ആഭരണ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. പുതിയ ട്രെൻഡുകൾക്കൊപ്പം പാരമ്പര്യ അഭിരുചികളും കോർത്തിണക്കിയ ആഭരണങ്ങളാണിവ.

ജനുവരി 25ന് ആരംഭിച്ച ഗ്രാൻഡ് ഓഫർ ഫെബ്രുവരി 18 വരെ തുടരും. സൗജന്യ ആജീവനാന്ത മെയിൻ്റനൻസ്, ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസ്, ഓരോ പർച്ചേസിനും ബൈബാക്ക് അഷ്വറൻസ് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും.

ഗ്രാൻഡ് ഓഫറിനൊപ്പം ജോയ്ആലുക്കാസിന്റെ ലോകോത്തര ഷോപ്പിങ് അനുഭവവും ഉപഭോക്താക്കൾക്ക് നേരിട്ടറിയാം. ഷോറൂമുകളിലെ മികച്ച അന്തരീക്ഷം, വ്യക്തിഗത ശ്രദ്ധ നൽകുന്ന ഉപഭോക്തൃ സേവനം, സൗകര്യപ്രദമായ പാർക്കിംഗ് തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.

“സമാനതകളില്ലാത്ത ജ്വല്ലറി ഷോപ്പിംഗ് അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഏറ്റവും മികച്ചതും വിപുലവുമായ ആഭരണങ്ങൾ ഞങ്ങളുടെ എല്ലാ ഷോറൂമുകളിലും പ്രതീക്ഷിക്കാം,” ഗ്രാൻഡ് ഓഫറിനെ കുറിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *