സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം: ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍ ഇന്ന്

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കായിക വിദ്യാലയങ്ങളിലേക്കും അക്കാദമികളിലേക്കും 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനു വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍ ഇന്ന് (ജനുവരി 30) കോഴിക്കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ വെച്ച് നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ജില്ലാ തലം മുതല്‍ സ്‌പോര്‍ട്‌സ് മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് ഡ്രസ്സ് തുടങ്ങിയവ സഹിതം അതാത് കേന്ദ്രങ്ങളില്‍ രാവിലെ 8 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://dsya.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 8848898194, 9633289511, 9947598813

Spread the love

Leave a Reply

Your email address will not be published. Required fields are marked *