കൊച്ചി: ഇന്ത്യയിലെ മുൻനിര യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് അതിന്‍റെ ആദ്യ സെറാമിക് വാച്ച് ശേഖരമായ ഫാസ്റ്റ്ട്രാക്ക് സെറാമി വിപണിയിലിറക്കി. വൈവിധ്യമാർന്ന ഈ വാച്ചുകള്‍ ഉപയോക്താക്കളുടെ വ്യക്തിഗത സ്റ്റൈല്‍ സങ്കല്‍പ്പത്തില്‍ വലിയ മികവ് ഉണ്ടാക്കുന്നവയും സമകാലിക ജീവിതശൈലിയുമായി എളുപ്പത്തിൽ പൊരുത്തപ്പെടുന്നവയാണ്.
ക്ലാസിക്കും ആധുനികവുമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ ലയനം സാധ്യമാക്കിയിരിക്കുന്ന ഫാസ്റ്റ്ട്രാക്ക് സെറാമി വാച്ചുകളുടെ സവിശേഷത പ്രത്യേക ഗ്ലാസ് ഫിനിഷും സെറാമിക് ബെസൽ റിംഗും സ്‌ട്രാപ്പും ആണ്. മരുഭൂമികളിലെ മണല്‍ക്കൂനകളുടെ രൂപഭംഗിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്ത മനോഹരമായ 3ഡി ഡയല്‍ ആണ് മറ്റൊരു പ്രത്യേകത. ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച സെറാമി ശേഖരത്തിലെ ഓരോ വാച്ചുകളും ഉന്നതമായ ഗുണമേന്‍മയുടെ അവസാന വാക്കാണ്.
പുരുഷന്‍മാര്‍ക്കുള്ള മാറ്റ് ബ്ലാക്ക്, സില്‍വര്‍ ബ്ലാക്ക് കോമ്പോ എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് ഫാസ്റ്റ്ട്രാക്ക് ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 7995 രൂപയിലാണ് വില തുടങ്ങുന്നത്. സ്ത്രീകള്‍ക്കുള്ള വേരിയന്‍റുകള്‍ വരുന്ന മാസങ്ങളില്‍ വിപണിയില്‍ എത്തിക്കാനാണ് ഫാസ്റ്റ്ട്രാക്ക് ലക്ഷ്യമിടുന്നത്.
ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകള്‍, ടൈറ്റന്‍ വേള്‍ഡ്, മറ്റ് അംഗീകൃത സ്റ്റോറുകള്‍ എന്നിവിടങ്ങളിൽ നിന്നും ഓണ്‍ലൈനായി www.fastrack.in-ൽ നിന്നും ഫാസ്റ്റ്ട്രാക്ക് സെറാമി വാച്ചുകള്‍ ലഭ്യമാണ്.