നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ ബിസിനസ്സ് ചെയ്യുന്നതിനായി വിവിധ ഭാഷകളില്‍ സേവനങ്ങള്‍ ലഭ്യമാക്കി സിഡിഎസ്എല്

കൊച്ചി: രജത ജൂബിലി ആഘോഷിക്കുന്ന വേളയില്‍ സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് (ഇന്ത്യ) ലിമിറ്റഡ് (സിഡിഎസ്എല്‍) മൂലധന വിപണിയില്‍ നിക്ഷേപകരുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ സഹായിക്കുന്ന വിവിധ ഭാഷകളിലുള്ള അവബോധ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു. സിഡിഎസ്എല്‍ രജത ജൂബിലി ചടങ്ങില്‍ വെച്ച് സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് ഇവയുടെ അവതരണം നിര്‍വഹിച്ചു.

നിക്ഷേപകരുടെ സ്റ്റേറ്റ്മെന്‍റ് അടക്കമുള്ളവ 23 ഇന്ത്യന്‍ ഭാഷകളില്‍ ലഭിക്കുന്ന ആപ് കാ സിഎഎസ് ആപ് കി സുബാനി നീക്കവും സിഡിഎസ്എല്ലിന്‍റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാറ്റ്ബോട്ടുമായ സിഡിഎസ്എല്‍ ബഡ്ഡി സഹായ്താ പുറത്തിറക്കിയത്.

എല്ലാവരേയും സാമ്പത്തിക സേവനങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള സിഡിഎസ്എല്ലിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായാണിതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ നേഹല്‍ വോറ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *