പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍ അന്തരിച്ചു

പാരീസ്: പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍ അന്തരിച്ചു. 91 വയസ്സായിരുന്നു.വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. ലാപിയര്‍, ലാരി കോളിന്‍സിനൊപ്പം ചേര്‍ന്ന് രചിച്ച ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് (1975) ഏറെ പ്രശസ്തമായ കൃതിയാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ഉള്ളറക്കഥകള്‍ അനാവരണം ചെയ്യുന്ന ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് മലയാളത്തില്‍ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കൊല്‍ക്കത്തയിലെ ജീവിതം അധികരിച്ച്‌ ഡൊമിനിക് ലാപിയര്‍ രചിച്ച സിറ്റി ഓഫ് ജോയ് ഏറെ ജനപ്രിയമായ നോവലായിരുന്നു. അമേരിക്കന്‍ എഴുത്തുകാരന്‍ ലാരി കോളിന്‍സിനൊപ്പം എഴുതിയ ഈസ് പാരീസ് ബേണിംഗും എറെ പ്രശസ്തമായിരുന്നു.

ഇരുവരും ചേര്‍ന്ന് രചിച്ച ഓര്‍ ഐ വില്‍ ഡ്രെസ് യൂ ഇന്‍ മോണിംഗ് ( 1968), ഒ ജറുസലേം (1972), ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് , ദ ഫിഫ്ത് ഹോഴ്‌സ്മാന്‍ (1980), ത്രില്ലറായ ഈസ് ന്യൂ യോര്‍ക്ക് ബേണിംഗ് എന്നിവയും ഏറെ പ്രശസ്തമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *