വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോ മെയ് ഒന്നുവരെ നടക്കും


വടകര: വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ജനശ്രദ്ധയാകര്‍ഷിച്ച്‌ മുന്നേറുന്ന വടകര ഇന്റര്‍നാഷണല്‍ എക്സ്പോ മെയ് ഒന്നുവരെ നടക്കും.നിലവില്‍ ഏപ്രില്‍ 29 വരെയായിരുന്നു എക്‌സ്‌പോ.എക്‌സ്‌പോയുടെ സ്വീകാര്യതകൊണ്ടും ജനശ്രദ്ധയാകര്‍ഷിച്ചതുമാണ് എക്‌സ്‌പോ മെയ് ഒന്നുവരെ നടക്കുന്നത്. വടകരകാര്‍ക്ക് കാഴ്ച വിസ്മയം തന്നെയായിരുന്നു എക്സ്പോ. വ്യത്യസ്തങ്ങളായ നിരവധി കാഴ്ചകളാണ് നിങ്ങള്‍ക്കായി എക്സ്പോയില്‍ അരങ്ങേറിയത്.എക്സ്പോയിലൂടെ ആഘോഷങ്ങളുടെ രാവുതന്നെയാണ് മലബാറുകാരുടെ മുന്നില്‍ തുറന്നു വച്ചത്.കൂട്ടികള്‍ക്കൂം മുതിര്‍ന്നവര്‍ക്കും ഒരു പോലെ വിനോദവും വിജ്ഞാനവും നല്‍കുന്ന രീതിയിലാണ് എക്സ്പോ അണിയിച്ചൊരുക്കിയിരിക്കുന്നത്.മാറ്റങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒട്ടനവധി മാറ്റങ്ങളുമായാണ് എക്സ്പോ നിങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.ആഘോഷങ്ങളുടെ കാഴ്ചവിസ്മയം തന്നെയാണ് വടകര ഇന്റര്‍നാഷണല്‍ എക്സ്പോ.




Sharing is Caring