യുപിയില്‍ മിനി വാന്‍ ട്രക്കിലിടിച്ച്‌ അപകടം ; ഒമ്പത്‌ പേര്‍ മരിച്ചു


ലക്‌നോ: ഉത്തര്‍പ്രദേശിലെ ലക്ഷ്മിപുരില്‍ മിനി വാന്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച്‌ അപകടം. സംഭവത്തില്‍ ഒമ്പത്‌ പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ ആറിന് ദേശീയപാത 24ല്‍ വച്ചായിരുന്നു സംഭവം. 17 യാത്രക്കാര്‍ മിനി വാനിലുണ്ടായിരുന്നു.




Sharing is Caring