അവതാര്‍-2 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍

ഹോളിവുഡ് സിനിമ അവതാര്‍-2 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍.ഫെഡ‍റേഷന് കീഴിലുള്ള തീയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നാണ് ഫെഡറേഷന്‍ പ്രസിഡന്‍റ് ഡോ. രാംദാസ് ചേലൂര്‍ അറിയിച്ചത്.

സിനിമ തീയറ്ററില്‍ വിലക്കുമെന്ന് മറ്റൊരു സംഘടനയായ ഫിയോക് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് രംഗത്തെത്തിയത്.

അവതാറിന്‍റെ അണിയറപ്രവര്‍ത്തകര്‍ തീയറ്റര്‍ കളക്ഷന്‍റെ 60 ശതമാനം ചോദിച്ചു എന്ന കാരണത്താലാണ് ചിത്രത്തിനെതിരെ ഫിയോക്ക് അധികൃതര്‍ രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് അടുത്തമാസം റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്‍റെ കേരളത്തിലെ റിലീസ് തന്നെ ആശങ്കയിലായിരുന്നു.

അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മാനദണ്ഡം 50:50 എന്നതാണ്. അത് ലംഘിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക് പറയുന്നു. അവതാര്‍ ആദ്യഭാഗം 50:50 ധാരണ പ്രകാരം ആണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. അഡ്വാന്‍സ് കൊടുത്തിരുന്നില്ലെന്നും ഫിയോക് പറയുന്നു. വിഷയത്തില്‍ അവതാര്‍ 2 അണിയറ പ്രവര്‍ത്തകുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും ഫിയോക് വ്യക്തമാക്കി.

കേരളത്തില്‍ നിരവധി ആരാധകരാണ് സിനിമയെ കാത്തിരിക്കുന്നത്. ഇതിനിടയില്‍ ഇത്തരമൊരു വിലക്ക് വന്നത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. ഡിസംബര്‍ 16നാണ് ചിത്രം ലോകമെമ്ബാടും റിലീസിനെത്തുന്നത്. ഡിസ്നി കമ്ബനിയാണ് ചിത്രം കേരളത്തിലും വിതരണത്തിനെത്തിക്കുന്നത്.

2009ല്‍ റിലീസ് ചെയ്ത് ബോക്സ് ഓഫിസ് ഹിറ്റ് ചിത്രം അവതാറിന്‍റെ തുടര്‍ച്ചയാണ് അവതാര്‍ 2. സാം വര്‍തിംഗ്ടണ്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാഗ്, മാട്ട് ജെറാള്‍ഡ്, ക്ലിഫ് കര്‍ടിസ്, കേറ്റ് വിന്‍സ്‌ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

അവതാര്‍ 2ഉം 3ഉം കൂടുതലും സമുദ്രത്തിലും പരിസരത്തുമാണ് ഒരുക്കിയിരിക്കുന്നത്. മെറ്റ്കയിന എന്ന പേരിലുള്ള പാറകളില്‍ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നു.

പുതിയ ചിത്രം കടലിനുള്ള ഒരു പ്രണയലേഖനമാണ്. വര്‍ഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണവും അഭിനതേക്കളുടെ പരിശീലനവും കഴിഞ്ഞതിനു ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാര്‍ 2ന്‍റെ ചിത്രീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *