ഇന്ത്യയെ വിലകുറച്ച് കണ്ടതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്’;സുനില്‍ ഗവാസ്‌കര്‍

ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ നാണംകെട്ട തോല്‍വി വഴങ്ങി പരമ്പര നഷ്ടപ്പെടുന്നതിന്റെ വക്കിലാണ് ഇംഗ്ലണ്ട്. അഞ്ചാം ടെസ്റ്റില്‍ ജയിക്കാനായില്ലെങ്കില്‍ ഇംഗ്ലണ്ട് പരമ്പര ഇന്ത്യയ്ക്ക് അടിയറവ് വെയ്ക്കും. ഇന്ത്യയെ വിലകുറച്ച് കണ്ടതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ആഷസിലാണ് ഇംഗ്ലണ്ട് മാധ്യമങ്ങളടക്കം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഗവാസ്‌കര്‍ പറയുന്നു.

‘മാഞ്ചസ്റ്ററില്‍ അഞ്ചാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ റൂട്ട് എറെ സമ്മര്‍ദ്ദത്തിലായിരിക്കും. കാരണം ഇന്ത്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് മികച്ച ആത്മവിശ്വാസത്തിലാണ്. ഇംഗ്ലണ്ട് ടീമിനും ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കും സംഭവിച്ച വലിയ തെറ്റ് അവര്‍ ആഷസ് പരമ്പരയെക്കുറിച്ചും ആ പരമ്പരയില്‍ എങ്ങനെ കളിക്കാന്‍ ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നത്. അതേസമയം അവര്‍ ഇന്ത്യന്‍ ടീമിനെ വിലകുറച്ചു കാണിച്ചു. ഒടുവില്‍ ഇപ്പോള്‍ പരമ്പര നഷ്ടപ്പെടലിന്റെ വക്കിലാണവര്‍.’രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 380 റണ്‍സ് മാത്രമാണ് നേടിയതെങ്കില്‍, ഇംഗ്ലണ്ടിന് 280 റണ്‍സ് സ്‌കോര്‍ പിന്തുടരേണ്ടി വന്നേനെ. 368 പിന്തുടരുന്നതിനേക്കാള്‍ അവരുടെ മേല്‍ സമ്മര്‍ദ്ദം കുറയുമായിരുന്നു. അതിനാല്‍ വാലറ്റത്തില്‍ നിന്നുള്ള സംഭാവനകള്‍ വളരെ നിര്‍ണായകമായിരുന്നു. ആദ്യം ലോര്‍ഡ്‌സിലും ഇപ്പോള്‍ ഓവലിലും അതു കണ്ടു’ ഗവാസ്‌കര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *