എമിറേറ്റ്‌സിന് സ്‌കൈട്രാക്‌സ് അവാര്‍ഡ്


ലോകത്തെ മികച്ച എയര്‍ലൈനിനുള്ള 2016ലെ സ്‌കൈട്രാക്‌സ് അവാര്‍ഡ് എമിറേറ്റ്‌സിന്. ഏറ്റവും മികച്ച ഇന്‍ഫ്‌ളൈറ്റ് വിനോദപരിപാടികള്‍ക്കുള്ള അവാര്‍ഡ് തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷവും എമിറേറ്റ്‌സിനാണ്.


മിഡില്‍ഈസ്റ്റിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ അവാര്‍ഡ് ഇക്കുറിയും എമിറേറ്റ്‌സ് നേടി. 280 എയര്‍ലൈനുകളിലായി 104 രാജ്യങ്ങളില്‍നിന്നുള്ള 19.2 മില്യണ്‍ യാത്രക്കാരില്‍ നടത്തിയ സര്‍വേകളില്‍ നിന്നാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്.


പ്രമുഖമായ സ്‌കൈട്രാക്‌സ് അവാര്‍ഡുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക്ക് പറഞ്ഞു

 



Sharing is Caring