തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിയുടെ സംശുദ്ധ രാഷ്ട്രീയത്തിനും വര്‍ഗീയ വിരുദ്ധ പ്രവര്‍ത്തനത്തിനുമുള്ള വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എല്ലാ മേഖലകളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയം സമ്മാനിച്ച എല്ലാവര്‍ക്കും വി എസ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. അഴിമതിക്കെതിരായ ജനങ്ങളുടെ അഭിപ്രായം. വര്‍ഗീയ ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂവെന്നു കേരള ജനത തിരിച്ചറിഞ്ഞു. മാണിക്കും ഉമ്മന്‍ചാണ്ടിക്കും ചെകിട്ടത്തേറ്റ അടിയാണ് യുഡിഎഫിന്റെ തോല്‍വിയെന്നും വിഎസ് പറഞ്ഞു.













