ഏഴു ജില്ലകളില്‍ കനത്ത പോളിംഗ്; 76.20 % വോട്ടിംഗ്


കോഴിക്കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതുവരെ പോളിങ് 76.20 ശതമാനം രേഖപ്പെടുത്തി. പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ തുടരുകയാണ്. എല്ലായിടത്തും മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ അനിഷ്ട സംഭവങ്ങളുണ്ടായി. തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷെമീമിനെ ഒരു സംഘം വെട്ടിപ്പരുക്കേല്‍പിച്ചു. ഗുരുതരമായി പരുക്കേറ്റ ഷെമിം ആശുപത്രിയിലാണ്. പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാല്‍ നടപടികള്‍ വൈകിയ സാഹചര്യവുമുണ്ടായി.തിരുവനന്തപുരത്തും കൊല്ലത്തും കനത്ത മഴയെ അവഗണിച്ചാണ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താനെത്തുന്നത്.വിവിധ നേതാക്കള്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി.പ്രശ്‌നബാധിത ബൂത്തുകളില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഈ വോട്ടെടുപ്പോടെ യുഡിഎഫ് സംവിധാനം തകരാറിലാകുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍പറഞ്ഞു.ദേശീയ സംസ്ഥാനരാഷ്ട്രീയത്തിനോപ്പം പ്രാദേശികവിഷയങ്ങളും ചര്‍ച്ചയായ തെരഞ്ഞെടുപ്പാണിത്.




Sharing is Caring