പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന പരാതിയില്‍ ഇന്ന് പരാതിക്കാരിയെ തെളിവെടുപ്പിന് എത്തിക്കും. കോവളം ഗസ്റ്റ് ഹൗസിലും മറ്റ് സ്വകാര്യ റിസോര്‍ട്ടുകളിലും യുവതിയെ എത്തിച്ചാണ് തെളിവെടുക്കുക. തന്നെ കോവളം റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു എല്‍ദോസ് കുന്നപ്പിള്ളിനെതിരെ യുവതിയുടെ മൊഴി.
എല്‍ദോസ് കുന്നപ്പിള്ളില്‍ നിലവില്‍ ഒളിവിലാണ്. എംഎല്‍എയുടെ പെരുമ്പാവൂരിലെ വീട് അടച്ചിട്ട നിലയിലാണ്. എല്‍ദോസ് കുന്നപ്പിള്ളില്‍ വിവാഹ വാഗ്ദാനം നല്കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ പറയുന്നു.