മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിന് ഇഡി വീണ്ടും സമൻസ് അയച്ചു

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചു. ജനുവരി 18ന് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇത് നാലാം തവണയാണ് ഇഡി കെജ്രിവാളിന് സമൻസ് അയയ്ക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി തലവൻ കൂടിയായ കെജ്രിവാളിന് നവംബർ 2, ഡിസംബർ 21, ജനുവരി 3 തീയതികളിൽ ഇഡി സമൻസ് അയച്ചിരുന്നു.

എന്നാൽ ഒരിക്കൽപോലും അദ്ദേഹം ഇഡി മുന്നിൽ എത്തിയില്ല. സമൻസ് നിയമവിരുദ്ധമാണെന്നും തന്നെ അറസ്റ്റ് ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും ആരോപിച്ചായിരുന്നു കെജ്രിവാളിൻ്റെ നടപടി.ഇതോടെയാണ് നാലാം തവണയും സമൻസ് അയക്കാൻ ഇഡി തീരുമാനിച്ചത്. ജനുവരി 18ന് ഹാജരാകാനാണ് കെജ്രിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ആം ആദ്മി പാർട്ടി മേധാവി സമൻസിനോട് പ്രതികരിച്ചിട്ടില്ല. ഇത്തവണയും അദ്ദേഹം ഹാജരായേക്കില്ലെന്നാണ് സൂചന. മുതിർന്ന എഎപി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും മറ്റൊരു നേതാവുമായ സഞ്ജയ് സിംഗ് എന്നിവരും ഇതേ കേസിൽ അറസ്റ്റിലായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *