ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് വെട്ടേറ്റു മരിച്ചു


പാലക്കാട് ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. ഡിവൈഎഫ്‌ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്.


ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടിലെ കുടുംബ വഴക്കിലിടപെട്ട ശ്രീജിത്തിനെ മദ്യലഹരിയിലായിരുന്ന ജയദേവന്‍ കുത്തികൊലപ്പേടുത്തുകയായിരുന്നു.


രക്ഷിതാക്കളെ അടക്കം ഉപദ്രവിക്കാന്‍ ജയദേവന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് ശ്രീജിത്തിനെ കുത്തിയത്.പ്രതി ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പികെ ദാസ് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Sharing is Caring