അരീക്കോട്ട് അഞ്ചു കോടിയുടെ മയക്കുമരുന്ന് പിടികൂടി

മലപ്പുറത്ത് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നു പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലിസ് പിടികൂടി. എം.ഡി.എ (മെഥിലൈന്‍ ഡൈയോക്‌സി അംഫെത്താമിന്‍) എന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്. 750 ഗ്രാം മയക്കുമരുന്നാണ് ഇവരില്‍ നിന്നു പിടികൂടിയത്. ഏകദേശം അഞ്ചു കോടിയോളം വിലവരും ഇതിനെന്ന് പൊലിസ് അറിയിച്ചു.

ലഹരിവസ്തുക്കള്‍ മുംബൈയില്‍ നിന്നും കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്. നിശാപാര്‍ട്ടികള്‍ക്ക് ഇത്തരം ലഹരിമരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *