ആഴ്ചയില്‍ അഞ്ച് ദിവസവും തലസ്ഥാനത്ത് : മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് മന്ത്രിമാര്‍


തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ച് ദിവസവും തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് മന്ത്രിമാര്‍. മന്ത്രിമാര്‍ക്ക് അവരവരുടെ മണ്ഡലങ്ങളില്‍ വിവിധ പരിപാടികള്‍ ഉണ്ടാവുമെന്നും അതില്‍ പങ്കെടുക്കാതിരിക്കാനാവില്ലെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. എന്നാല്‍,​ മന്ത്രിമാരുടെ വാദം മുഖ്യമന്ത്രി ഓര്‍ഡിനന്‍സുകളുടെ കാലാവധി സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ക്വോറം തികയാതെ വന്നതിനെ തുടര്‍ന്ന നടന്നിരുന്നില്ല. ഇന്ന വീണ്ടും മന്ത്രിസഭാ യോഗം ചേര്‍ന്നപ്പോഴാണ് ആഴ്ചയില്‍ അഞ്ച് ദിവസവും മന്ത്രിമാര്‍ തലസഥാനത്ത് ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.


വകുപ്പുകളെ സംബന്ധിക്കുന്ന പരിപാടികള്‍ തലസ്ഥാനത്ത് മാത്രമായി ചുരുക്കാനാവില്ല. രണ്ടു ദിവസം കൊണ്ട് മാത്രം മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാവില്ലെന്നും മന്ത്രിമാര്‍ നിലപാടെടുത്തു. സി.പി.ഐ മന്ത്രിമാരാണ് പ്രധാനമായും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ എതിര്‍ത്തത്. മന്ത്രിമാരുടെ ഈ നിലപാടിനെ തുടര്‍ന്ന് തലസ്ഥാനം വിട്ടുപോകുന്നതിന് മുന്പ് തന്നില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍ക. കഴിവിന്റെ പരാമവധി തലസ്ഥാനത്ത് തന്നെ ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.




Sharing is Caring