ഇനി ഹെല്‍മെറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കും

ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതിനു പുറമേ ലൈന്‍സും റദ്ദാക്കാനുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നു. കേന്ദ്ര മോട്ടോര്‍ വാഹനത്തിലെ ശുപാര്‍ശ നവംബര്‍ ഒന്നു മുതല്‍ ശക്തമായി നടപ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അജിത് കുമാര്‍ ഉത്തരവിട്ടു.

ഹെല്‍മെറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനാണ് ഉത്തരവ്. പിന്‍സീറ്റ് യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈന്‍സ് റദ്ദാക്കും. റോഡ് സുരക്ഷാ ക്ലാസിനും, സാമൂഹിക സേവനത്തിനും നിയമലംഘകരെ അയക്കണമെന്നും ഉത്തരവിലുണ്ട്.

കേന്ദ്രനിയമത്തില്‍ 1000 രൂപ പിഴ നിശ്ചയിച്ചിരുന്നത് 500 രൂപയായി സംസ്ഥാനസര്‍ക്കാര്‍ കുറച്ചിരുന്നു. എന്നാല്‍, മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ പിന്‍വലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്സിന് അയക്കാനും കഴിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *