ഡോ. വന്ദന ദാസ് കൊലപാത സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും


ഡോ. വന്ദന ദാസിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ പ്രോസിക്യൂഷന്‍ നല്‍കും.


സാക്ഷിമൊഴികള്‍ ഉള്‍പ്പടെയുള്ള രേഖകളാണ് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളുടെ അഭിഭാഷകന് നല്‍കുന്നത്.കേസില്‍ അന്വേഷണം ശാസ്ത്രീയമായി പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അന്വേഷണത്തില്‍ പിഴവുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് വന്ദന ദാസിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.




Sharing is Caring