ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധ ദിനം ഇന്ന്


വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ഡോക്ടര്‍മാര്‍ പ്രതിഷേധ ദിനം ആചരിക്കും.


ഡോക്ടര്‍മാര്‍ പ്രതിഷേധ ബാഡ്ജ് ധരിച്ചായിരിക്കും ഡ്യൂട്ടിക്കെത്തുക. ഒ.പി. വിഭാഗത്തിലെ എല്ലാ ഡോക്ടര്‍മാരും രാവിലെ 9 മണി മുതല്‍ ഒരു മണിക്കൂര്‍ പ്രിസ്‌ക്രിപ്ഷന്‍ എഴുതാതെ പ്രതിഷേധത്തില്‍ പങ്കുചേരും.


കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍, കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍, പി.ജി. മെഡിക്കല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍, മെഡിക്കല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷ്ണേഴ്സ് എന്നീ സംഘടനകളും ഐഎംഎയുടെ കീഴില്‍ പ്രതിഷേധ സമരത്തില്‍ അണിനിരക്കുമെന്ന് അറിയിച്ചിട്ടുണ്ട്.



Sharing is Caring