അണ്ടര്‍ 20 ലോകകപ്പ് ഇറ്റലി, ഇംഗ്ളണ്ട് സെമിയില്‍


ഇറ്റലിയും ഇംഗ്ളണ്ടും അണ്ടര്‍ 20 ലോകകപ്പിന്റെ സെമിയില്‍ കടന്നു. ആദ്യമായാണ് ഇറ്റലിയുടെ സെമി പ്രവേശം. ക്വാര്‍ട്ടറില്‍ സാംബിയയെ അധികസമയക്കളിയില്‍ 3-2ന് തോല്‍പ്പിച്ചു. ഇംഗ്ളണ്ട് മെക്സിക്കോയെ ഒരു ഗോളിന് മറികടന്ന് മുന്നേറി. ഇറ്റലിയും ഇംഗ്ളണ്ടും 10 പേരുമായാണ് കളി അവസാനിപ്പിച്ചത്. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ഇരുടീമും ഏറ്റുമുട്ടും. ഉറുഗ്വേയും വെനസ്വേലയും തമ്മിലാണ് മറ്റൊരു സെമി.


സാംബിയക്കെതിരെ പകരക്കാരാണ് ഇറ്റലിയെ രക്ഷിച്ചത്. രണ്ട് ഗോള്‍ പകരക്കാര്‍ നേടി. 43-ാം മിനിറ്റില്‍ ഗിസെപ്പെ പെസെല്ല ചുവപ്പുകാര്‍ഡ് കിട്ടി പുറത്തായി. 10 പേരുമായാണ് പിന്നീട് ഇറ്റലി കളിച്ചത്.




Sharing is Caring