ശബരിമല കൊടിമരത്തിന് താരങ്ങളും സംവിധായകരും സ്വര്‍ണ്ണം സമര്‍പ്പിച്ചു


ശബരിമല സന്നിധാനത്ത് സ്ഥാപിക്കുന്ന പുതിയ കൊടിമരത്തിന് സ്വര്‍ണ്ണം സമര്‍പ്പിക്കാന്‍ സിനിമ താരങ്ങളും സംവിധായകരുമെത്തി. സുരേഷ് ഗോപി എംപിക്കൊപ്പമാണ് തിങ്കളാഴ്ച പന്പയിലും സന്നിധാനത്തും എത്തിയത്.


തിങ്കളാഴ്ച രാവിലെ സുരേഷ് ഗോപി, ദേവന്‍, രഞ്ജി പണിക്കര്‍, ഷാജി കൈലാസ്, സുധീര്‍ കരമന, വരുണ്‍, ഗോകുല്‍ സുരേഷ് എന്നിവരാണ് എത്തിയത്. കൊടി മരത്തില്‍ പൊതിയാന്‍ സ്വര്‍ണ്ണം സമര്‍പ്പിച്ചു.


സന്നിധാനത്ത് പോയി ഇവര്‍ തൊഴുതി മടങ്ങി വന്നപ്പോള്‍ സ്വര്‍ണ്ണം പാളിയാക്കി വെച്ചിരുന്നു. വഴിപാടുകാര്‍ തന്നെ ഇത് വാഹനത്തില്‍ പതിപ്പിച്ചു.



Sharing is Caring