സ്കൂളിന്‍റെ പൂട്ട് തകര്‍ത്ത് 5.60 ലക്ഷം രൂപ കൊള്ളയടിച്ചു


സ്കൂള്‍ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് 5,60,000 രൂപ കവര്‍ച്ച ചെയ്തു. കുന്പള കൊടിയമ്മ കോഹിനൂര്‍ പബ്ലിക് സ്കൂളിന്‍റെ ഓഫീസ് മുറിയില്‍ മേശയ്ക്കകത്ത് സൂക്ഷിച്ച പണമാണ് കൊള്ളയടിക്കപ്പെട്ടത്.


തിങ്കളാഴ്ച രാവിലെ സ്കൂള്‍ തുറക്കാന്‍ എത്തിയപ്പോഴാണ് ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് പണം അപഹരിക്കപ്പെട്ടതായി കണ്ടെത്തിയത്. വിവര മറിഞ്ഞ് കുന്പള എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്കൂളിലെത്തി പരിശോധന നടത്തി.


വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സ്കൂളിന്‍റെ വികസന കാര്യങ്ങള്‍ക്കായി സ്വരൂപിച്ചതുള്‍പ്പെടെയുള്ള തുകയാണ് മോഷണം പോയിരിക്കുന്നത്. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ കുന്പള പോലീസ് കേസെടുത്തു



Sharing is Caring