ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ തെലുങ്ക് ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്ത്

ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ‘സീതാ രാമം’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഒരു ഗ്ലിംസ് വീഡിയോക്കൊപ്പമാണ് ടൈറ്റിൽ റിലീസ്. മൃണാൽ ഠാക്കൂറും രശ്‌മിക മന്ദാനയുമാണ് ചിത്രത്തിലെ നായികമാർ.

മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി. കാശ്മീരില്‍വെച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണവും പൂര്‍ത്തിയാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.എസ് വിനോദ് ആണ് ഛായാ​ഗ്രഹണം. വിശാൽ ചന്ദ്രശേഖർ സം​ഗീതം നൽകുന്നു. 1960കളിൽ ജമ്മുകാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *