ദിലീഷ് പോത്തൻ നായകനായെത്തുന്ന ‘മനസാ വാചാ’യുടെ പ്രൊമോ സോങ്ങ് പുറത്തിറങ്ങി

നടനും സംവിധായകനും നിർമ്മാതാവുമായ ദിലീഷ് പോത്തൻ നായകനായെത്തുന്ന ‘മനസാ വാചാ’യുടെ പ്രൊമോ സോങ്ങ് പുറത്തിറങ്ങി. ‘മനസാ വാചാ കർമ്മണാ’ എന്ന പേരിൽ എത്തിയ പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചിരിക്കുന്നത്. സുനിൽ കുമാർ പികെ വരികളും സംഗീതവും ഒരുക്കിയ ഈ പ്രൊമോ യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ച് മികച്ച അഭിപ്രായങ്ങളുമായി സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.നവാഗതനായ ശ്രീകുമാർ പൊടിയനാണ് ‘മനസാ വാചാ’ സിനിമയുടെ സംവിധായകൻ.

മജീദ് സയ്ദ് തിരക്കഥ രചിച്ച ഈ ചിത്രം ഫെബ്രുവരി ഇരുപത്തിമൂന്നിന് തിയറ്ററുകളിലെത്തും. ഇതൊരു ഫൺ ആൻഡ് എന്റർടൈനർ സിനിമയാണ്. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഒനീൽ കുറുപ്പാണ് സഹനിർമ്മാതാവ്.’മനസാ വാചാ’യുടെ ഫസ്റ്റ് ലുക്ക് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ട് ദിലീഷ് പോത്തനാണ് ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: എൽദോ ബി ഐസക്ക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സുനിൽകുമാർ പി കെ, പ്രൊജക്ട് ഡിസൈൻ: ടിൻ്റു പ്രേം, കലാസംവിധാനം: വിജു വിജയൻ വി വി, മേക്കപ്പ്: ജിജോ ജേക്കബ്, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: നിസീത് ചന്ദ്രഹാസൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, ഫിനാൻസ് കൺട്രോളർ: നിതിൻ സതീശൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ, സ്റ്റിൽസ്: ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, ഐ സ്ക്വയർ മീഡിയ, കളറിസ്റ്റ്: രമേഷ് അയ്യർ, ഡിഐ എഡിറ്റർ: ഗോകുൽ ജി ഗോപി, ടുഡി ആനിമേഷൻ: സജ്ഞു ടോം, ടൈറ്റിൽ ഡിസൈൻ: സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, കോറിയോഗ്രഫി: യാസെർ അറഫാത്ത, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *