പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ച അല്ലു അർജുൻ ചിത്രമാണ് പുഷ്പ . ഇതിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധക സമൂഹം. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഇനി 200 ദിവസങ്ങള്‍ കൂടി. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചത്.
2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുന്നത്.2021ല്‍ പുറത്തിറങ്ങി പാന്‍-ഇന്ത്യന്‍ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. ആദ്യ ഭാഗത്തിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ടീസറിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേസും ചേർന്നാണ് പുഷ്പ 2 നിര്‍മ്മിക്കുന്നത് . അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുൻ ചിത്രമാണ് പുഷ്പ2.