കള്ളപ്പണക്കേസില്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിത് രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. അനധികൃത പണമിടപാട് നിരോധന നിയമപ്രകാരം കഴിഞ്ഞ വര്‍ഷം ജൂണ്‍ 14നാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി 230 ദിവസമായിട്ടും മന്ത്രിയായി സെന്തില്‍ തുടരുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു.
സെന്തിലിന് നല്‍കുന്ന ഈ പരിഗണന ഒരു സാധാരണ ജീവനക്കാരന് കിട്ടുമായിരുന്നോ. ഇക്കാലയളവില്‍ അദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുമായിരുന്നില്ലേയെന്നുംസെന്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കെ ജസ്റ്റീസ് ആനന്ദ് വെങ്കടേഷ് ചോദിച്ചു. നിലവില്‍ സെന്തില്‍ ബാലാജി ചെന്നൈ പുഴല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
സെന്തിലിന്റെ സഹോദരന്റെ പേരും കുറ്റപത്രത്തിലുണ്ടെന്നും അയാള്‍ ഒളിവിലാണെന്നും ജാമ്യം നിഷേധിച്ച ഉത്തരവില്‍ കോടതി പറഞ്ഞു. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് അടുത്ത മാസം 14ലേക്ക് മാറ്റി. സെന്തിലിനെതിരെ ഹൈക്കോടതി തന്നെ നിലപാട് എടുത്തതിനാല്‍ അദേഹം മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ബിജെപിയും എഐഎഡിഎംകെയും ആവശ്യപ്പെട്ടു.