റബറിന്റെ വിലയിലുണ്ടായ കുറവ് കേന്ദ്ര സർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്ത ഫലമാണെന്ന് മന്ത്രി പി. പ്രസാദ്

റബറിന്റെ വിലയിലുണ്ടായ കുറവ് കേന്ദ്ര സർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്ത ഫലമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്. നാടിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന ഒന്നാണ് റബർ കൃഷി. റബറിന് താങ്ങു വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഉൽപ്പാദന ചെലവ് വർധിച്ച സാഹചര്യത്തിലാണ് 2021 ലെ ബജറ്റിൽ താങ്ങു വില ഉയർത്തിയത്. റബ്ബറിന്റെ താങ്ങുവില 150 രൂപയിൽ നിന്ന് 170 രൂപയായാണ് ഉയർത്തിയത്.

ഈ വിഷയത്തിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനും അനുമതി നിഷേധിച്ചു.താങ്ങു വില സംബന്ധിച്ച സഹായം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇത് വരെയും പരിഗണിച്ചില്ലെന്നും മന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തി. താങ്ങുവില 250 രൂപ ആയി ഉയർത്താൻ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സർക്കാർ ആരംഭിച്ച RPIS സ്കീം ആണ് റബർ കർഷകരെ ഇപ്പോഴും ഈ മേഖലയിൽ തുടരാൻ സഹായിച്ചത്. സംസ്ഥാന സർക്കാർ പരമാവധി സഹായം രബർ കർഷകർക്ക് നൽകുന്നുണ്ട്. ഈ വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ല.

കേന്ദ്രത്തിൽനിന്ന് അനുകൂല നിലപാടും ഇതുവരെയും ഉണ്ടായില്ല റബർ കർഷകരുടെ വികാരത്തിൽ അനുകൂലമായ സമീപനമാണ് സർക്കാരിനുള്ളത്. റബർ കർഷകരുടെ പ്രതിസന്ധിയിലടക്കം കേന്ദ്രത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് വരണം. അതിനായി യോജിച്ചുള്ള സമരമാണ് വേണ്ടത്.എന്നാൽ ദൗർഭാഗ്യവശാൽ പ്രതിപക്ഷം യോജിച്ചുള്ള സമരത്തിന് തയ്യാറാകുന്നില്ല. ഇറക്കുമതി ചുങ്കം കൂട്ടിയാൽ പ്രതിസന്ധി പരിഹരിക്കില്ലേ എന്ന് ധനമന്ത്രി നിർമ്മല സീതാരാമനോട് ചോദിച്ചതാണ്. എന്നാൽ അത് കൊണ്ടു വന്നത് കോൺഗ്രസ്സ് ആണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

കേന്ദ്ര സർക്കാർ ആണ് ഇതിലെ മുഖ്യ പ്രതി. ശക്തമായ നിലപാട് കേദ്രത്തിനെതിരെ സ്വീകരിക്കുകയല്ലാതെ മറ്റു വഴികളില്ല. സംസ്ഥാന സർക്കാർ റബർ ബോർഡുമായി ചർച്ച നടത്തുന്നില്ല എന്ന ആരോപണം ശരിയല്ല. 1993 കോടി രൂപ വിള ഇൻസെന്റീവ് ആയി സംസ്ഥാന സർക്കാർ കർഷകർക്ക് നൽകി. റബർ ബോർഡുമായി ചർച്ച ചെയ്യാൻ തയ്യാറാണ്.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയമാണെങ്കിലും റബ്ബർ കർഷകരെ സഹായിക്കാൻ വേണ്ടതെല്ലാം ചെയ്യും. റബറിന്റെ വില ഉയർന്നു നിന്നപ്പോൾ ഇതിന് അത്രയും ആവശ്യക്കാർ ഉണ്ടായിരുന്നില്ല.

റബ്ബർ ബോർഡ് സർട്ടിഫൈ ചെയ്തുവരുന്ന ബില്ല് പരിശോധിച്ച് ധനകാര്യ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമാണ് തുക നൽകുന്നത്. കർഷകർക്ക് ഈ തുക നൽകുന്നതിന് വേണ്ടിയുള്ള പോർട്ടൽ ഓപ്പൺ ആയിരുന്നില്ല എന്നുള്ള വാർത്ത തെറ്റാണ്.

പോർട്ടലിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കും. റീബിൽഡ് കേരള ഇനിഷേറ്റീവിൻ്റെ ഭാഗമായി റബ്ബർ റിപ്ലാന്റേഷന് വേണ്ടി 225 കോടി രൂപ സർക്കാർ സഹായം നൽകും. കർഷകന്റെ ബുദ്ധിമുട്ടും സഹായവും സർക്കാർ ഗൗരവത്തിലാണ് കാണുന്നത്. ഒരുമിച്ചുള്ള സമരം ചെയ്തില്ലെങ്കിൽ കേന്ദ്രം ചുളുവിൽ രക്ഷപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *