യുവനടിയെ അക്രമിച്ച കേസില്‍ പ്രമുഖ നടന്‍ ദിലീപ് അറസ്റ്റില്‍,ഗൂഢാലോചന കേസിലാണ് അറസ്റ്റ്


യുവനടിയെ അക്രമിച്ച കേസില്‍ പ്രമുഖ നടന്‍ ദിലീപ് അറസ്റ്റില്‍,ഗൂഢാലോചന കേസിലാണ് അറസ്റ്റ്.ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം. ദിവസങ്ങളായുള്ള അഭ്യൂഹത്തിനൊടുവിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. രഹസ്യ കേന്ദ്രത്തില്‍ വെച്ച് രാവിലെ മുതല്‍ ദിലീപിനെ ചോദ്യം ചെയ്യുകയായിരുന്നു. വാര്‍ത്തകള്‍ പുറത്തു വരാതിരിക്കാനായിരുന്നു. ദിലീപിനെ ആലുവ പൊലീസ് ക്ലബിലെത്തിച്ചിട്ടുണ്ട്.പൾസർ സുനി പൊലീസ് കസ്റ്റഡിയുളള അഞ്ച് ദിനങ്ങൾ നടി കേസിൽ നിർണായകമായത്.രഹസ്യ സങ്കേതത്തിൽ വച്ചുളള അവസാന ദിന ചോദ്യം ചെയ്യലിൽ പൾസർ സുനി ചില നിർണായക വിവരങ്ങൾ വെളിപ്പെടുത്തി.




Sharing is Caring