ഡിഎല്‍പി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിടും; മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ഡിഎല്‍പി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിടുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഡിഫക്ട് ലയബിലിറ്റി പിരിയഡിൽ നിര്‍മ്മിക്കുന്ന റോഡുകളുടെ വശങ്ങളിൽ കരാറുകാരന്‍റെയും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍റെയും നമ്പറുകൾ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡിന്റെ അറ്റകുറ്റ പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാൽ ജനങ്ങൾക്ക് പരാതിപ്പെടാം. ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാകണമെന്നും മന്ത്രി പറഞ്ഞു. മലയോര ഹൈവേയുടെ തകർച്ചയിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ ശക്തമായ നടപടിയുണ്ടാകുമന്നും മന്ത്രി അറിയിച്ചു.

അതേസമയം, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തും. ദേശീയ പാത ആറ് വരിയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയാകുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *