ഡെമറെ ഗ്രേ ഇംഗ്ലീഷ് പ്രീമിയ ലീഗിലേക്ക് തിരികെയെത്തുന്നു

അറ്റാക്കിംഗ് താരം ഡെമറെ ഗ്രേ ഇംഗ്ലീഷ് പ്രീമിയ ലീഗിലേക്ക് തിരികെയെത്തുന്നു. കഴിഞ്ഞ സീസണില്‍ വലിയ പ്രതീക്ഷയോടെ ജര്‍മ്മന്‍ ക്ലബായ ലെവര്‍കൂസനിലേക്ക് പോയ താരത്തെ ഇപ്പോള്‍ എവര്‍ട്ടണ്‍ ആണ് സ്വന്തമാക്കുന്നത്. താരം 2024വരെയുള്ള കരാര്‍ ഒപ്പുവെക്കും. റാഫാ ബെനിറ്റസിന്റെ ആവശ്യപ്രകാരമാണ് ഈ ട്രാന്‍സ്ഫര്‍ എവര്‍ട്ടണ്‍ നടത്തുന്നത്. മുമ്ബ് ലെസ്റ്റര്‍ സിറ്റിയില്‍ കളിച്ച്‌ ഏവരുടെയും ശ്രദ്ധ നേടിയ താരമാണ് ഗ്രേ.

2016 മുതല്‍ 2020വരെ താരം ലെസ്റ്റര്‍ സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്നു. ബര്‍മിങ്ഹാം അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ് ഡെമറെ ഗ്രെ‌. താരത്തിനായി ക്രിസ്റ്റല്‍ പാലസും രംഗത്തുണ്ടായിരുന്നു. 25കാരനായ വിങ്ങര്‍ക്ക് പിറകെ ബെഗോവിച്, ടൗണ്‍സെന്‍ഡ് എന്നിവരെയും എവര്‍ട്ടണ്‍ സൈന്‍ ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *