‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന തെലുങ്ക് ചിത്രത്തിൽ രജീഷ വിജയൻ

തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി രജീഷ വിജയന്‍. രവി തേജ നായകനാകുന്ന ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിലാണ് രജീഷ അഭിനയിക്കുക. ശരത് മന്ദവനയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഖൊ ഖൊ എന്ന ചിത്രമാണ് മലയാളത്തില്‍ അടുത്തിടെ രജീഷ അഭിനയിച്ച ചിത്രം. ധനുഷിന്റെ നായികയായി കര്‍ണനിലൂടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.

ആസിഫ് അലി നായകനാകുന്ന ജിബു ജേക്കബ് ചിത്രം ‘എല്ലാം ശരിയാകും, ഫഹദിനൊപ്പം മലയന്‍കുഞ്ഞ്, കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ എന്നീ ചിത്രങ്ങളിലും രജീഷയാണ് നായിക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *