ഡല്‍ഹി വിമാനത്താവളത്തില്‍ ഐഎസ്‌ഐ ചാരനാണെന്ന് പരിചയപ്പെടുത്തി പാക്ക് പൗരന്‍


ഹലോ ഞാന്‍ ഒരു ഐഎസ്‌ഐ ചാരനാണ്. എന്നാല്‍ എനിക്കത് തുടരാന്‍ താത്പര്യമില്ല, ഇന്ത്യയില്‍ തുടരണം’ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വന്ന പാക്ക് പൗരന്‍റെ വാക്കുകള്‍ ആശങ്ക പകര്‍ത്തി. മുഹമ്മദ് അഹമ്മദ് ഷെയ്ഖ് മുഹമ്മദ് റഫീഖ് എന്നയാളാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായത്.


വിമാനത്താവളത്തിലെ ഹെല്‍പ് ഡെസ്ക് എത്തിയാണ് കുന്പസാരം നടത്തിയത്. ഡെസ്ക്കില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയുടെ അടുത്ത് പാക്ക് ചാരസംഘടനയുടെ ചില രഹസ്യങ്ങള്‍ പറയുവാനുണ്ടെന്ന് പറയുകയായിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.


ദുബായില്‍ ഡല്‍ഹി വഴി കാഠ്മണ്ഡുവിലെക്ക് യാത്രചെയ്യുവാനായി ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍, യാത്രതുടരാതെ ഇന്ത്യയില്‍ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പാക്ക് ചാരന്‍ ആണെന്ന കാര്യം സമ്മതിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇയാളെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നാണ് വിവരം.



Sharing is Caring