ഗ്യാൻവാപി പള്ളി വിഷയത്തിൽ മത വിദ്വേഷം പ്രചരിപ്പിച്ചതിന് ദില്ലി സർവ്വകലാശാല ഹിന്ദു കോളേജ് പ്രൊഫസർ അറസ്റ്റിൽ.

ഗ്യാൻവാപി (Gyanvapi) പള്ളി വിഷയത്തിൽ മത വിദ്വേഷം പ്രചരിപ്പിച്ചതിന് ദില്ലി സർവ്വകലാശാല ഹിന്ദു കോളേജ് പ്രൊഫസർ അറസ്റ്റിൽ.
ദില്ലി സർവകലാശാല അധ്യാപകൻ ഡോ. രത്തൻ ലാൽ ആണ് അറസ്റ്റിലായത്. ഡൽഹി സർവകലാശാലക്ക് കീഴിലെ ഹിന്ദു കോളേജിലെ ചരിത്ര അധ്യാപകനാണ് ഡോ രത്തൻ ലാൽ. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ദില്ലി സർവകലാശാല പ്രൊഫസർ ഡോ. രത്തൻ ലാലിനെതിരെ സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് അധ്യാപകനെ വെളളിയാഴ്ച അറസ്റ്റ് ചെയ്തതായി ഡൽഹി നോർത്ത് ഡിസിപി സാ​​ഗർ സിങ് കൽസി അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ) കേസെടുത്തതെന്നും പൊലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *