തോരാഴി ആസ്യ ഉമ്മ വധം പ്രതിക്ക് ജീവപരന്ത്യം തടവും, അഞ്ച് ലക്ഷം പിഴ നൽകാനും വിധി

കൊയിലാണ്ടി: പോലീസിൻ്റെ സമർത്ഥമായ അന്വേഷണ മികവിൽതോരാഴി ആസ്യ ഉമ്മ (52. )വധക്കേസിൽ ഭർത്താവ് ഹുസൈൻ ഹാജിക്ക് (72 )ജീവപര്യന്ത്യം തടവും അഞ്ച് ലക്ഷം രൂപ പിഴയടക്കാനും വിധി.കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് ജഡ്ജാണ് ശിക്ഷ വിധിച്ചത്. പിഴ തുക ആസ്യ ഉമ്മയുടെ മകൾ ‘ഷിം നയ്ക്ക് നൽകാനാണ് വിധി. അടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി ശിക്ഷ അനുഭവിക്കണം. അത്തോളി പോലിസ് സ്റ്റേഷൻ പരിധിയിൽ 2016 ഡിസം 17 ന് പുലർച്ചെ 2 മണിയോടെ .ഇവരുടെ തോരാഴി ഉള്ള ‘മേലേടത്ത് കണ്ടി വീട്ടിൽ വെച്ച് ഭർത്താവായ ഹുസൈൻ ഹാജി ഉറങ്ങി കിടക്കുകയായിരുന്നആസ്യ ഉമ്മയെ ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയംവീട്ടിൽ ഇവർ രണ്ടു പേരും മാത്രമെ ഉണ്ടായിരുന്നുള്ളു. മൃതദേഹത്തിൽ 26 ഓളം കുത്തുകൾ ഉണ്ടായിരുന്നു.ഇവർ തമ്മിലുള്ള വഴക്കാണ് കൊലയ്ക്ക് കാരണം. അന്ന് കൊയിലാണ്ടി സി.ഐ.ആയിരുന്ന കെ.ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.ഈ കേസിൽ 27 ഓളം സാക്ഷികളെ വിസ്തരിക്കുകയും. 32 ഓളം രേഖകൾ, കൊലക്കുപയോഗിച്ച ആയുധങ്ങളും ഹാജരാക്കി. മൊബൈൽ ഫോണും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ.എം.ജയദീപ് ഹാജരായത്. ദൃസാക്ഷികളും, പരാതിയുമില്ലാതിരുന്ന കൊയിലാണ്ടി ഊരള്ളൂർ ആയിഷ ഉമ്മ വധക്കേസ്, ചെറിയമങ്ങാട് പ്രമോദ് വധ കേസ്, ചേലിയ ഹരിദാസ് പണിക്കർ വധശ്രമ കേസ്, കെ.ഉണ്ണികൃഷ്ണനാണ് അന്വേഷിച്ചത്. ആസ്യ ഉമ്മ വധകേസ്സിൽ അദ്ദേഹത്തോടൊപ്പം. അത്തോളി എസ്. ഐ.കെ..രവീന്ദ്രൻ,.കൊയിലാണ്ടി അഡീഷണൽ എസ്.ഐ.ടി.സി. ബാബു, സീനിയർ സിവിൽ പോലീസ്.ഓഫീസർ കെ. പ്രദീപൻ, ഡബ്ല്യൂ, എസ്.പി.ഒ .സൈനബ. എന്നിവരാണ് ഉണ്ടായിരുന്നത്.പ്രതിഭാഗത്തിനു വേണ്ടി. ക്രിമിനൽ അഭിഭാഷകരായഎം.അശോകൻ, ടി..ഷാജിത്ത് ഹാജരായി. പോലീസിൻ്റെ കൃത്യമായ അന്വേഷണമാണ് കുറ്റവാളിക്ക് ശിക്ഷ നേടികൊടുത്തത്.ഇപ്പോൾ മേപ്പയ്യൂർ എസ്.എച്ച്.ഒ ആണ് കെ.ഉണ്ണികൃഷ്ണൻ

Spread the love

Leave a Reply

Your email address will not be published. Required fields are marked *