കേരള പത്ര പ്രവർത്തക അസോസിയേഷൻ മാഹി മേഖലാ കമ്മിറ്റി രൂപികരിച്ചു

കണ്ണൂർ : കേരള പത്രപ്രവർത്തക അസോസിയേഷൻ മാഹി മേഖലാ കമ്മിറ്റി രൂപികരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ.ധനഞ്ജയൻ ആ മുഖപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌
അജയൻ മാലൂർ, ജില്ലാ സെക്രട്ടറി
ടി.കെ.അനീഷ്,
പ്രശാന്ത്.എൻ എന്നിവർ പ്രസംഗിച്ചു. കേരള പത്ര പ്രവർത്തക അസോസിയേഷൻ മാഹി മേഖലാ കമ്മിറ്റി
ഭാരവാഹികൾ ആയി
പ്രസിഡൻ്റ്: സത്യൻ കുനിയിൽ (ജൻമഭൂമി),
വൈസ് പ്രസി: കെ.വി.ഹരീന്ദ്രൻ (വീക്ഷണം),
സെക്രട്ടറി: ജെ.സി. ജയന്ത് ( മലബാർ വിഷൻ),
ജോ. സെക്രട്ടറി: ചാലക്കര പുരുഷു (കേരളകൗമുദി),
ട്രഷറർ: അബ്ദുൽ ഖാദർ ( ചന്ദ്രിക) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *