അപകീര്‍ത്തിക്കേസ് ;ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഉടന്‍ സുപ്രിം കോടതിയെ സമീപിക്കും


അപകീര്‍ത്തിക്കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഉടന്‍ സുപ്രിം കോടതിയെ സമീപിക്കും. ഗുജറാത്ത് ഹൈക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ തുടര്‍ നിയമ നടപടികള്‍ കോണ്‍ഗ്രസ് ആരംഭിച്ചു.


രാഹുല്‍ ഗാന്ധിക്ക് വേണ്ടി അഭിഷേക് സിംഗ്വിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സുപ്രിംകോടതിയില്‍ ഹാജരാവുക. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിക്ക് ഇന്നലെയും ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിച്ചിരുന്നില്ല.




Sharing is Caring