മണിപ്പൂരില്‍ ഇന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു


മണിപ്പൂരില്‍ ഇന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. മണിപ്പൂര്‍ ജില്ലയിലെ ഉഖ്രുല്‍ ജില്ലയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.


നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഭൂകമ്പത്തിന്റെ ആഴം 70 കിലോമീറ്റര്‍ ആയിരുന്നു. നിലവില്‍, ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.




Sharing is Caring