സിനിമയില്‍ പാടാന്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ പിടിയില്‍


സിനിമയില്‍ പാടാന്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുട്യൂബര്‍ പിടിയില്‍. ജീമോന്‍ കല്ലുപുരയ്ക്കലാണ് പിടിയിലായത്. മുനമ്പം പൊലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.മുനമ്പത്തുള്ള റിസോര്‍ട്ടില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.


പിന്നണി ഗായികയാക്കാം എന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ അകൗണ്ടില്‍ നിന്ന് പണം കൈക്കലാക്കിയ പ്രതി പിന്നീട് നിരന്തരം ലൈംഗികമായും ഉപയോഗിച്ചു.164 പ്രകാരം മാജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിക്കെതിരെ മുന്‍പും നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.




Sharing is Caring