ബഫര്‍ സോണ്‍ സംബന്ധിച്ച്‌ ഫീല്‍ഡ് സര്‍വേയില്‍ ഇന്ന് തീരുമാനം


ബഫര്‍ സോണ്‍ സംബന്ധിച്ച്‌ പരാതികള്‍ നല്‍കാനുള്ള ഹെല്‍പ് ഡെസ്‌ക് തുടങ്ങുന്നതിലും ഫീല്‍ഡ് സര്‍വേയിലും ഇന്നു തീരുമാനം വരും.വനം, റവന്യൂ, തദ്ദേശ സ്വയം ഭരണ മന്ത്രിമാര്‍ രാവിലെ യോഗം ചേരും. ഒപ്പം 88 പഞ്ചായത്ത് പ്രസിഡന്റുമാരും വില്ലേജ് ഓഫീസര്‍മാരും ഓണ്‍ലൈന്‍ വഴി പങ്കെടുക്കും.


അതെ സമയം കെസ്ര തയ്യാറാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനേക്കാള്‍ 2021ല്‍ കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ കൂടുതല്‍ ഊന്നല്‍ നല്കാന്‍ ആണ് സര്‍ക്കാര്‍ നീക്കം.


റിപ്പോര്‍ട്ടിനോപ്പം നല്‍കിയ ഭൂപടം പ്രസിദ്ധീകരിക്കും. ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കി കൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്മേല്‍ ഉള്ള പരാതികളും കേള്‍ക്കും.



Sharing is Caring