തായ്‌ലന്‍ഡ് ഉള്‍ക്കടലില്‍ ഞായറാഴ്ച ഉണ്ടായ കൊടുങ്കാറ്റിനെത്തുടര്‍ന്ന് മുങ്ങിയ തായ്‌ലന്‍ഡ് നേവിയുടെ എച്ച്.ടി.എം.എസ് സുഖോതായ് യുദ്ധക്കപ്പലിലുണ്ടായിരുന്ന ആറ് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
105 നാവികരായിരുന്നു കപ്പലിലുണ്ടായിരുന്നത്.23 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.76 പേരെ രക്ഷപെടുത്തി. ഇതില്‍ ഒരാളെ ഇന്നലെയാണ് രക്ഷപെടുത്തിയത്.പ്രച്വാപ് ഖിരി ഖാന്‍ പ്രവിശ്യയിലെ ബാംഗ് സാഫന് കിഴക്ക് 32 കിലോമീറ്റര്‍ അകലെ കടലില്‍ പട്രോളിംഗ് നടത്തവെയാണ് എച്ച്.ടി.എം.എസ് സുഖോതായ് മുങ്ങിയത്.

9 അടി വരെ ഉയരത്തിലുള്ള ശക്തമായ തിരമാലകള്‍ കപ്പലിന്റെ പവര്‍ റൂമിലേക്ക് ഇരച്ചുകയറുകയും ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടതോടെയുമാണ് കപ്പലിന്റെ നിയന്ത്രണം നാവികര്‍ക്ക് നഷ്ടമായത്.













