പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ മങ്ങി; ഇംഗ്ലണ്ടിന്റെ ജയം രണ്ട് വിക്കറ്റിന്


സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാന്‍ പ്രതീക്ഷകളെ തകിടം മറിച്ച് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ചു. രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.


പാക്കിസ്ഥാന്‍ 164/9 ഇംഗ്ലണ്ട് 166/8 (19.1) എന്നിങ്ങനെയാണ് സ്‌കോടര്‍. 165 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയമുറപ്പിച്ചത്.


51 പന്തുകളില്‍ 100 റണ്‍സ് നേടിയാണ് ബ്രൂക്ക് പുറത്തായത്. ഇതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ മങ്ങിയിരിക്കുകയാണ്. അടുത്ത മത്സരം ജയിച്ചാലും സെമിയിലെത്തുന്ന കാര്യം സംശയത്തില്‍.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് 19.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് അടിച്ചെടുത്തു.

50 പന്തില്‍ കന്നി സെഞ്ച്വറിയ തൂക്കിയ ബ്രൂക്ക് 51ാം പന്തില്‍ ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് ജയമുറപ്പിച്ചിരുന്നു.



Sharing is Caring