കണ്ണൂര്‍: പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെ പേരില്‍ സി പി ഐ എമ്മില്‍ നിന്നു പുറത്തുപോയ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ തിരിച്ചുവരവിന് അരങ്ങൊരുങ്ങുന്നു. ആര്‍ എം പിയെ അതിരൂക്ഷമായി വിമര്‍ശിച്ച ബര്‍ലിന്റെ പ്രസ്താവനയെ സി പി എം സ്വാഗതം ചെയ്തതും അതിനാലാണ്.
ആര്‍ എം പി കോണ്‍ഗ്രസിന്റെ ബി ടീമായി മാറിയെന്നായിരുന്നു ബെര്‍ലിന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. ടി പി ചന്ദ്രശേഖരന്‍ വധം എന്ന ഒറ്റ അജണ്ട മാത്രമാണ് ആര്‍ എം പിക്കപിക്കുള്ളത്.
ടി.പി വധം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ കെ രമ സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിയ ഉപവാസസമരം യു ഡി എഫുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത് യു ഡി എഫിന് വേണ്ടിയാണെന്നുമായിരുന്നു ബര്‍ലിന്റെ പ്രസ്താവന.