ഏകസിവില്‍കോഡ് ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സി പി എം

രാജ്യത്ത് ഏകസിവില്‍കോഡ് ലക്ഷ്യമിട്ടും 1991ലെ ആരാധനാലയ നിയമം പിന്‍വലിക്കാനും വേണ്ടി സ്വകാര്യ ബില്ലുകള്‍ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ സി പി. ഇത് രണ്ടുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ലുകള്‍ക്ക് അവതരണാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സി പി എം എം പിമാര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കി.

സി പി എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ, വി. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, എ എ റഹിം എന്നിവരാണ് സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനോട് ഈയാവശ്യം ഉന്നയിച്ചത്. മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യംവച്ചുള്ള ബില്ലുകള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

രാജസ്ഥാനില്‍നിന്നുള്ള ബിജെപി എം പി കിറോഡി ലാല്‍ മീണയാണ് രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള സമിതിക്കായി നിയമനിര്‍മാണം നടത്താന്‍ സ്വകാര്യ ബില്‍ കൊണ്ടുവരുന്നത്. മുമ്പ് അഞ്ചുതവണ ഈ കൊണ്ടുവന്നിബി ജെ പി എം പി ഹര്‍നാഥ് സിംഗ് യാദവാണ് 1991ലെ ആരാധനാലയ നിയമം പിന്‍വലിക്കാനുള്ള സ്വകാര്യബില്‍ അവതരിപ്പിക്കുന്നത്.

ആരാധനാലയത്തിന്റെ തത്സ്ഥിതി മാറ്റിമറിക്കുന്നത് നിരോധിക്കുന്നതിനും അതിന്റെ മതപരമായ സ്വഭാവം 1947 ആഗസ്ത് 15ന് നിലനിന്നിരുന്നതുപോലെ സംരക്ഷിക്കുന്നതിനുമുള്ള നിയമമാണിത്. ഈ വ്യവസ്ഥകളെല്ലാം പിന്‍വലിക്കാനാണ് സ്വകാര്യബില്‍ ആവശ്യപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *